കാസര്‍കോട് (www.evisionnews.co): ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനത്തിനും ചികിത്സക്കും സഹായിക്കാന്‍ 2015ല്‍ എംഎസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടക്കംകുറിച്ച സഹപാഠിക്കൊരു കൈത്താങ്ങ് ശിഹാബ് തങ്ങള്‍ ചാരിറ്റി ഫണ്ട് ശേഖരണം മെയ് എട്ടിന് വെള്ളിയാഴ്ച മുതല്‍ 14 വരെ നടക്കും. പ്രത്യേക സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയുമാണ് ഫണ്ട് ശേഖരണം നടക്കുക.
ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് മുസ്്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടിഡി കബീര്‍, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments