കാസര്‍കോട് (www.evisionnews.co): 178 പേര്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് ഒരു കോവിഡ് 19 രോഗി മാത്രം. ഉക്കിനടുക്ക കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേര്‍ കൂടി ഇന്ന് രോഗമുക്തരായി. ഇവിടെ തന്നെയുള്ള ഒരാളാണ് ഇനി രോഗം ഭേദമാകാനുള്ളത്.
കോവിഡ് രോഗബാധിതരായ ചെമ്മനാട് പഞ്ചായത്തിലെ 29 കാരനും ചെങ്കള പഞ്ചായത്തിലെ 38 വയസുള്ള സ്ത്രീയുമാണ് രോഗമുക്തി നേടിയത്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.
ഇനി കാസര്‍കോട് ജില്ലയില്‍ ചെങ്കള പഞ്ചായത്തില്‍ മാത്രമാണ് രോഗിയുള്ളത്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ ലിസ്റ്റ് അനുസരിച്ച് ഇപ്പോഴും രണ്ട് പഞ്ചായത്തുകള്‍ ഹോട്ട് സ്‌പോട്ടുകളാണ്. ചെമ്മനാട്, ചെങ്കള പഞ്ചായത്തുകളാണ് നിലവില്‍ ഹോട്ട് സ്‌പോട്ടുകള്‍. ചെങ്കള പഞ്ചായത്തില്‍ മാത്രമാണ് രോഗികളുള്ളതെങ്കിലും പുതിയ നിര്‍ദേശം സംബന്ധിച്ച് ജില്ലാ ഭരണകൂടം തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
Post a Comment
0 Comments