Type Here to Get Search Results !

Bottom Ad

കോവിഡ് ബാധിതരുടെ കുടുംബങ്ങള്‍ക്കും ജില്ലാ കെഎംസിസിയുടെ പെരുന്നാള്‍ സമ്മാനം

ദുബൈ (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് സുഖപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പെരുന്നാള്‍ സമ്മാനമായി കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സഹാറ -2020 പദ്ധതി. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ  ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്റെ വസതിയില്‍ ഇന്ന് ഉച്ചക്ക് രണ്ടിന് നിര്‍വഹിക്കും. 

രോഗവും രോഗാവസ്ഥയും സ്വയം ആരും വരുത്തി വെക്കുന്നതല്ലെന്നും വംശീയമായും പ്രാദേശികമായും അതിനെ ചിത്രീകരിച്ചു മുതലെടുപ്പുകള്‍ നടത്തുന്നവരെ തിരിച്ചറിയണമെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും പൊതുസമൂഹത്തിന് ഒരു സന്ദേശം നല്‍കാന്‍ വേണ്ടിയാണ് കോവിഡ് കുടുംബങ്ങള്‍ക്ക് ഈദ് സമ്മാനങ്ങള്‍ നല്‍കി ആദരിക്കാന്‍ ജില്ലാ കെഎംസിസി മുന്നോട്ട് വന്നതെന്ന് ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടിആര്‍ ഹനീഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ അറിയിച്ചു.

ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി, സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിക, സിഎച്ച് നൂറുദ്ദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുല്‍ റഹ്മാന്‍ പടന്ന, സലിം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, അഹമ്മദ് ഇബി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്‍, സലാം തട്ടാഞ്ചേരി, അബ്ബാസ് കെ പി കളനാട്, അഷ്റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ഷരീഫ് പൈക്ക, എംസി മുഹമ്മദ്, ട്രഷറര്‍ ഹനീഫ ടിആര്‍ മേല്‍പറമ്പ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad