Type Here to Get Search Results !

Bottom Ad

പെരുന്നാളിന് പുതുവസ്ത്രം വേണ്ട.. പണം സിഎച്ച് സെന്ററിന് നല്‍കി എംഎസ്എഫ് പ്രവര്‍ത്തകര്‍


കാസര്‍കോട് (www.evisionnews.co): കോവിഡ് മഹാമാരി മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ പെരുന്നാളിന് പുത്തനുടുപ്പ് ഒഴിവാക്കി പണം സിഎച്ച് സെന്ററിന് നല്‍കി ജില്ലാ എംഎസ്എഫ് ഭാരവാഹികള്‍. പെരുന്നാള്‍ വസ്ത്രം വാങ്ങാനുള്ള സാമ്പത്തിക സാഹചര്യമില്ലാത്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് എംഎസ്എഫ് കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ പുത്തനുടുപ്പിനുള്ള തുക തൃക്കരിപ്പൂര്‍ സിഎച്ച് സെന്ററിലേക്കായി ജനറല്‍ കണ്‍വീനര്‍ എജിസി ബഷീറിന് കൈമാറിയത്.  

സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ട്രഷറര്‍ അസ്ഹറുദ്ധീന്‍ മണിയനോടി, വൈസ് പ്രസിഡന്റ് നവാസ് കുഞ്ചാര്‍, നഷാത്ത് പരവനടുക്കം, ജാബിര്‍ തങ്കയം, റംഷീദ് തോയമ്മല്‍, സഹദ് അംഗടിമുഗര്‍, സെക്രട്ടറിമാരായ സിദ്ധീഖ് മഞ്ചേശ്വരം, അഷ്‌റഫ് ബോവിക്കാനം, താഹാ തങ്ങള്‍, സലാം ബെളിഞ്ചം എന്നിവരാണ് മാതൃകാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. 

ദൈനംദിന ജീവിത ചെലവുകള്‍ക്ക് പോലും പ്രയാസപ്പെടുന്ന നിരാലംബരും പാവപ്പെട്ടവരുമായ രോഗികള്‍ക്ക് സഹായകമാവുക എന്ന ലക്ഷ്യവുമായി 2014 ഏപ്രിലില്‍ തൃക്കരിപ്പൂരില്‍ സിഎച്ച് സെന്ററിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടക്കമിട്ടത്. 24 രോഗികള്‍ ആഴ്ചയില്‍ മൂന്നു തവണയായി ഡയാലിസ് ചെയ്തു വരുകയാണിവിടെ. ഇതിന്റെ ചെലവുകള്‍ക്കാണ് തുക കൈമാറിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad