Type Here to Get Search Results !

Bottom Ad

ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. ദാമോദരന്‍ നിര്യാതനായി


കാസര്‍കോട് (www.evisionnews.co): ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. ദാമോദരന്‍ (52) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സ്ഥിതി കഴിഞ്ഞ ദിവസം പെട്ടെന്ന് വഷളാകുകയും രാത്രി മരണം സംഭവിക്കുകയുമായിരുന്നു. 

കാഞ്ഞങ്ങാടിനു സമീപം പുല്ലൂരിലെ പൊള്ളക്കട സ്വദേശിയാണ്. പൊളളക്കടയിലെ പരേതരായ രാഘവന്‍- നാരായണി എന്നിവരുടെ മകനാണ്. ഭാര്യ: ലീന (പൊതുമരാമത്ത് വകുപ്പില്‍ ഓവര്‍സിയര്‍). മക്കള്‍: ദിവ്യലക്ഷ്മി, ശ്രീഹരി (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ചന്ദ്രിക, രാധിക, ജയചന്ദ്രന്‍, ശ്രീകുമാര്‍.  


Post a Comment

0 Comments

Top Post Ad

Below Post Ad