Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 42പേര്‍ക്ക് കോവിഡ്: കാസര്‍കോട് ഏഴുപേര്‍ക്ക് രോഗബാധ



കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ - 12, കാസര്‍കോട്- 7, കോഴിക്കോട്, പാലക്കാട്-5, തൃശൂര്‍- 4, മലപ്പുറം - 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ക്കും രോഗബാധ ഉണ്ടായി. ഇതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. 
സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. മാര്‍ച്ച് 27-നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 39 പേര്‍ക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad