കണ്ണൂര്‍ (www.evisionnews.co): കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ ശേഷം മാടായിയില്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന വാടിക്കല്‍ സ്വദേശി റിബിന്‍ ബാബു (18) ആണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക വിവരം.
പഞ്ചായത്ത് ക്വാറന്‍ീനില്‍ നിരീക്ഷണത്തിലായിരുന്നു റിബിന്‍. തുടര്‍ന്ന് പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തേ ചെയ്ത കോവിഡ് പരിശോധന നെഗറ്റീവായിരുന്നു. മരണശേഷവും സ്രവം പരിശോധനക്ക് എടുത്തിട്ടുണ്ട്.
Post a Comment
0 Comments