Type Here to Get Search Results !

Bottom Ad

ചെറിയ പെരുന്നാള്‍: ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ് ഇങ്ങനെ

കേരളം (www.evisionnews.co): ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ച സര്‍ക്കാര്‍ ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്ര കടകള്‍, മിഠായി കടകള്‍, ചെരുപ്പ് കടകള്‍, ഫാന്‍സി കടകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം. ഇറച്ചി, മത്സ്യവ്യാപാരം രാവിലെ ആറു മുതല്‍ 11 വരെ അനുവദിക്കും.

ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനായി വാഹനങ്ങളില്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ചകള്‍ നേരത്തെ സമ്പൂര്‍ണ ലോക്ക്‌ഡൌണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. വാഹനങ്ങള്‍ നിരത്തിലിറക്കാനോ കടകള്‍ തുറക്കാനോ അനുമതിയില്ല. 24 മണിക്കൂര്‍ ജനം വീട്ടിലിരിക്കണമെന്നാണ് നിര്‍ദേശം. അവശ്യ സാധനങ്ങള്‍, ആശുപത്രി, ലാബ്, മെഡിക്കല്‍ സ്റ്റോറുകള്‍, ആരോഗ്യ വകുപ്പ്, കൊവിഡ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മ്മാര്‍ജന ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. നാളെ ചെറിയ പെരുന്നാള്‍ ആയതുകൊണ്ടാണ് ഇളവ് നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad