Type Here to Get Search Results !

Bottom Ad

പ്രമുഖ മുസ്്‌ലിം ലീഗ് നേതാവ് സി അഹമ്മദ് കുഞ്ഞി നിര്യാതനായി


കാസര്‍കോട് (www.evisionnews.co): മുന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പ്രമുഖ മുസ്ലിം ലീഗ് നേതാവുമായ സി അഹമ്മദ് കുഞ്ഞി (78) നിര്യാതനായി. ദീര്‍ഘകാലം മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റായും കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം, മുസ്ലിം ലീഗിന്റെ പ്രഥമ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളും ജില്ലാ വൈസ് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 

മതവിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മേഖലകളിലും തിളങ്ങി നിന്ന വ്യക്തിത്വമാണ്. ഒരു ചെറിയ കാലയളവില്‍ പാര്‍ട്ടിയില്‍ നിന്നും മാറി നിന്നെങ്കിലും വീണ്ടും മുസ്ലിം ലീഗില്‍ സജീവമാവുകയായിരുന്നു.

ഭാര്യ ആമിന. മക്കളില്ല.





Post a Comment

0 Comments

Top Post Ad

Below Post Ad