ഉപ്പള (www.evisionnews.co): മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സര്‍വ മതവിഭാഗങ്ങളാലും ആദരിക്കപ്പെടുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന തരത്തില്‍ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റര്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി.
നിരോധിത ലഹരി ഉല്‍പ്പന്നമായ ഹാന്‍സിന്റെ പാക്കറ്റിന് പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ വച്ചാണ് പോസ്റ്റര്‍ തയാറാക്കിയിരിക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഭവത്തില്‍ വ്യാജ പോസ്റ്ററുണ്ടാക്കി ഹാന്‍സിന്റെ പേര് മാറ്റി ഇനിമുതല്‍ തങ്ങള്‍ പൊടി എന്നറിയപ്പെടുമെന്നാണ് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം ചേര്‍ത്ത് ലസിത പാലക്കല്‍ എന്നയാള്‍ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സമൂഹം ഒന്നടങ്കം ആദരവ് നല്‍കുന്ന ഹൈദരലി ശിഹാബ് തങ്ങളെ പോലുള്ള ഉന്നത വ്യക്തിത്വങ്ങളെ അവഹേളിക്കുന്നതിലൂടെ സമൂഹങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കാനും വര്‍ഗീയത ചേരിതിരിവുണ്ടാക്കി വര്‍ഗീയ കലാപം സൃഷ്ടിക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ പോസ്റ്റര്‍ സമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനാല്‍ ഇവര്‍ക്കെതിരെ
ഐ.ടി ആക്റ്റ് പ്രകാരവും കേസെടുക്കണമെന്ന് യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments