തൃശൂര്‍ (www.evisionnews.co): ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം നടത്തിയവര്‍ക്കെതിരെ കേസ്. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടു മുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലാണ് ഭാഗവത പാരായണം നടന്നത്.
നൂറോളം പേരാണ് ഭാഗവത പാരായണത്തില്‍ പങ്കെടുത്തത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തിയതോടെ പോലീസിനെ കണ്ട് പകുതിയിലേറെ ആളുകള്‍ ഓടി പോയി. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രന്‍ ഉള്‍പ്പടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
Post a Comment
0 Comments