കാസര്‍കോട് (www.evisionnews.co): കരാറുകാര്‍ അനുഭവിക്കുന്ന ദുരിതത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന മൗനത്തിനെതിരെ കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് പുലിക്കുന്ന് പിഡബ്ലുഡി ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്ലക്കാര്‍ഡ് ദിനം നടത്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവൃത്തി ഏറ്റെടുത്ത കരാറുകാര്‍ ദുരിതത്തിലാണ്. നിര്‍മാണം നിലച്ചത് കാരണം കരാറുകാര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. കരാര്‍ പണികള്‍ ജനുവരി മുതല്‍ മെയ് വരെയാണ് നടക്കാറ്.
മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിക്കേണ്ട പല വര്‍ക്കുകളും ലോക് ഡൗണ്‍ കാരണം പ്രവൃത്തി പൂര്‍ത്തീകരിക്കാനോ പൂര്‍ത്തീകരിച്ച പ്രവര്‍ത്തിയുടെ ബില്ല് സമര്‍പ്പിക്കാന്‍നോ സാധിച്ചിട്ടില്ല. അതുകാരണം ലോഡ് കണക്കിന് സിമന്റ് കട്ട പിടിക്കുകയും ഈ കാലയളവില്‍ ബാങ്ക് പലിശ അടയ്‌ക്കേണ്ട സ്ഥിതിയുമാണ്. വീടും പറമ്പും പണയം വെച്ചിട്ടാണ് അധിക കരാറുകാരും വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാറ്. എന്നാല്‍ ദിനംപ്രതി മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ കരാറുകാര്‍ അനുഭവിക്കുന്ന ദുരിതത്തില്‍ മാത്രം മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും കരാറുകാര്‍ ആരോപിച്ചു.
കോണ്‍ട്രാക്ടര്‍സ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് നിസാര്‍ കല്ലട്ര, സെക്രട്ടറി അലി മാവിനക്കട്ട, ട്രഷറര്‍ നാസര്‍, മൊയ്തീന്‍ ചാപ്പാടി, എംഎ നാസിര്‍, ഷരീഫ് ബോസ്, അഷ്‌റഫ് പെര്‍ള, ജാസിര്‍ ചെങ്കള, എംഎം നൗഷാദ്, മജീദ് ബെണ്ടിച്ചാല്‍, സിഎല്‍ റഷീദ്, മുഹമ്മദ് ചേരൂര്‍, സാജിദ് ബെണ്ടിച്ചാല്‍, റസാക്ക് ബെദിര നേതൃത്വം നല്‍കി.
Post a Comment
0 Comments