കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ക്ലിനികെയര്‍ ബീഫാത്തിമ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക പ്രവര്‍ത്തകന്‍ ടൈഗര്‍ സമീര്‍ ബേക്കല്‍ സംഭാവന ചെയ്ത ഭക്ഷ്യ കിറ്റുകളുടെ വിതരണം മേല്‍പറമ്പ് പോലീസ് സ്റ്റേഷനിലെ എസ്‌ഐ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ക്ലിനികെയര്‍ എംഡി അഹമ്മദ് കുണിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഫേസ് മാസ്‌ക്, സാനിറ്റൈസര്‍, കൈ ഉറകള്‍ എന്നിവ എസ്‌ഐക്ക് കൈമാറി.
Post a Comment
0 Comments