കാസര്‍കോട് (www.evisionnews.co): കോവിഡ് 19 ഭാഗമായി സര്‍ക്കാര്‍ നിശ്ചയിച്ച റേഷന്‍ കിറ്റില്‍ തിരിമറി നടന്നതായും സാധനങ്ങള്‍ കുറവുള്ളതായും വ്യാപക പരാതി. മുളിയാര്‍ പഞ്ചായത്തിലെ വിവിധ റേഷന്‍ കടകളില്‍ നിന്നാണ് ഇത്തരം പരാതികള്‍ ഉയര്‍ന്നത്.
കോവിഡ് 19 പശ്ചാത്തലത്തില്‍ ജനങ്ങള്‍ വളരെ വിഷമത്തിലാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ ഇന്നു മുതല്‍ നീല (എപിഎല്‍) കാര്‍ഡുടമകളായ ഉപഭോക്താക്കള്‍ക്ക് കിറ്റ് വിതരണം ചെയ്യുമെന്ന് അറിയിച്ചതിനാല്‍ രാവിലെ ഒമ്പത് മണി മുതല്‍ റേഷന്‍ കടകളില്‍ നീണ്ട ക്യൂ ഉണ്ടായെങ്കിലും ഉച്ചയ്ക്ക് ഒരു മണിവരെ വിതരണം ആരംഭിച്ചിട്ടില്ല.
വിവരം ആരായുമ്പോള്‍ കിറ്റ് എത്തിയില്ല എന്നുള്ള വിവരമാണ് അധികൃതര്‍ നല്‍കുന്നത്. മുളിയാറില്‍ ഡി.വൈ.എഫ്.ഐ കമ്മിറ്റിയെയാണ് കിറ്റ് പാക്ക് ചെയ്യാന്‍ ചുമതലപ്പെടുത്തിയത്. ആവശ്യമായ ഭക്ഷ്യ സുരക്ഷാ മുന്‍ കരുതലുകളോ മേല്‍നോട്ടത്തിന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരോ ഇല്ലാതെയും മാസ്‌ക് ധരിക്കാതെ യുമാണ് കിറ്റ് തയാറാക്കുന്നത്.
സാധനങ്ങളുടെ കുറവും തിരിമറിയും കൃത്യസമയത്ത് വിതരണം ചെയ്യാത്തതും സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണ മെന്ന് യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖ് ആലൂര്‍, ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ്, മണ്ഡലം ട്രഷറര്‍ ഖാദര്‍ ആലൂര്‍, വൈസ് പ്രസിഡന്റ് ഷംസീര്‍ മൂലടുക്കം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കി.
Post a Comment
0 Comments