ഷാര്‍ജ (www.evisionnews.co): കോവിഡ് പശ്ചാത്തലത്തില്‍ യുഎഇ ഹെല്‍ത്ത് രംഗത്തു ഷാര്‍ജ ഉദുമ മണ്ഡലം കെഎംസിസി നിര്‍വഹിക്കുന്ന കൈതാങ്ങ് അഭിനന്ദനീയമെന്ന് ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് ഉദ്്ഘാടനം നിര്‍വഹിച്ച് നിസാര്‍ തളങ്കര പറഞ്ഞു. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഷാര്‍ജയിലെത്തിയ നിസാര്‍ തളങ്കരയെ ഉദുമ മണ്ഡലം കെഎംസിസി ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
മണ്ഡലം പ്രസിഡന്റ് താഹ ചെമ്മനാട് അധ്യക്ഷത വഹിച്ചു. സൈഡ് മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ജമാല്‍ ബൈത്താന്‍, ഗഫൂര്‍ ബേക്കല്‍, ഷാഫി തച്ചങ്ങാട്, ഖദര്‍ പാലോത്ത് പ്രസംഗിച്ചു. അബ്ബാസ് മാങ്ങാട്, നാസര്‍ കല്ലിങ്കല്‍, ഫസല്‍ അഷ്ഫാഖ്, ഫിറോസ് മാസ്തിഗുഡ, ബഷീര്‍ മാണിയൂര്‍, അബ്ദുള്ള കമമ്പലം നേതൃത്വം നല്‍കി. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍, സെക്രട്ടറി അബ്ദുള്ള മല്ലശേരി ക്യാമ്പ് സന്ദര്‍ശിച്ചു.
Post a Comment
0 Comments