കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസത്തില്‍ ഫാമുകളില്‍ നിന്നും കിലോവിന് 15 രൂപവരെ നിരക്കില്‍ വിറ്റഴിക്കേണ്ട സാഹചര്യം ഉണ്ടായതിനാല്‍ കോഴിക്കര്‍ഷകര്‍ ഉത്പാദനം നിര്‍ത്തിപ്പോകേണ്ടിവന്ന സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കേരളത്തില്‍ ഇപ്പോള്‍ വില്‍ക്കപ്പെടുന്ന കോഴിയുടെ 80 ശതമാനവും അന്യസംസ്ഥാനത്തു നിന്നുവരുന്നതാണ്. കര്‍ണാടകയില്‍ നിന്നും നിശ്ചിത വിലക്ക് ഇവിടെ എത്തുമ്പോള്‍ ആകെ തൂക്കത്തിന്റെ ഏഴുശതമാനം തൂക്കകുറവ് സംഭവിക്കുക സ്വാഭാവികമാണ്. കൂടാതെ വണ്ടികൂലി വകയില്‍ ഒരു കിലോക്ക് ശരാശരി നാല് രൂപ, കയറ്റുകൂലി ഒരു രൂപ, ലാഭം ഒരു രൂപ ഇത്രയും തുക ഈടാക്കിയതിനു ശേഷമാണ് കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.
സാധാരണ കച്ചവടക്കാരില്‍ 100 കിലോ വില്‍പന നടത്തുന്നവര്‍ വ്യാപാര ഉടമസ്ഥനും ഒരു തെഴിലാളിയുടെയും കൂടി ശമ്പളം വകയില്‍ 1300 രൂപ, ഭക്ഷണം 200 രൂപ, കടവാടക 300 രൂപ, വൈദ്യുതി ബില്‍ 50 രൂപ, വെയിസ്റ്റ് ചാര്‍ജ് 150, കോഴികള്‍ക്ക് തീറ്റവകയില്‍ 150 രൂപ, വെയിറ്റ് ലോസ് വകയിലും പാക്കിംഗ് ചാര്‍ജ് വകയിലും ഒരു നിശ്ചിത തുക നഷപ്പെടേണ്ടിവരുന്നതായും വ്യാപാരികള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.
കോഴിയിറച്ചിക്ക് 145 രൂപ വരെ ഈടാക്കാവു എന്നാണ് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചത്. എന്നാല്‍ 180 രൂപവരെ പല ചിക്കന്‍ കടകളും ഈടാക്കിയിരുന്നു. ഇതോടെയാണ് അമിതവില ഈടാക്കിയതിന് 44ഓളം കടകള്‍ക്കെതിരെ 5,000 രൂപയ്ക്കും അതിന് മുകളിലും പിഴ ചുമത്താന്‍ ജില്ലാ ഭരണകൂടം നടപടിയെടുത്തത്. അതേസമയം കോഴിക്ക് പറയത്തക്ക വില വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നും സ്റ്റോക്ക് കുറവായതിന്റെ നേരിയ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. കോവിഡ് കാലമായതിനാല്‍ കോഴിയുടെ സ്റ്റാക്ക് കുറവാണ്. ചിക്കന്റെ ലഭ്യത കൂടുന്നതനുസരിച്ചു ചിക്കന്‍ വില കുറയുന്നത് സ്വാഭാവികമാണ്. കോഴിവരവ് കൂടുന്നതനുസരിച്ച് വില കുറയുമെന്നും കോവിഡ് പ്രതിസന്ധി കഴിയുമ്പോള്‍ കോഴി വിലയില്‍ മാറ്റംവരുമെന്നും വ്യാപാരികളും പറയുന്നു.
Post a Comment
0 Comments