കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 5611 രോഗികളുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി രാജ്യത്തെ രോഗികളുടെ ആകെ എണ്ണം 1,06750 ആയി. 24 മണിക്കൂറില്‍ 140 രോഗികളാണ് മരിച്ചത്.
രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് 52 ദിവസം പിന്നിട്ടപ്പോഴാണ് ഒരു ദിവസത്തെ ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ഇതോടെ ലോക് ഡൗണിനെ മാത്രം ആശ്രയിച്ച് കോവിഡിനെ നേരിടാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പരാജയപ്പെട്ടുവെന്ന സംശയമാണ് ഉയര്‍ത്തുന്നത്.
Post a Comment
0 Comments