കാസര്‍കോട്: (www.evisionnews.co) സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 666 പേര്‍ക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു. അഞ്ചുപേര്‍ രോഗ വിമുക്തി നേടി. കാസര്‍കോട്ടും ആലപ്പുഴയിലും ഒരാള്‍ക്കും കണ്ണൂരും മലപ്പുറത്തും മൂന്നുപേര്‍ക്കും പാലക്കാട് ഏഴുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, പത്തനംതിട്ടയിലും തൃശൂരും രണ്ടുവീതം പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് രോഗം ഭേദമായി.
Post a Comment
0 Comments