പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിജിയെ വള്ളിക്കടവില്‍ നിന്നും വെള്ളരിക്കുണ്ട് 108 ആംബുലന്‍സില്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രക്കിടെ പ്രസവവേദന കൂടുകയും കരിന്തളം പെരിയങ്ങാനത്തു വെച്ച് സിജി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
ഈസമയം ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്സ് സില്‍വി തോമസ് ഡ്രൈവറോട് ആംബുലന്‍സ് നിര്‍ത്താന്‍ അവശ്യപ്പെട്ടു. വൈദ്യ സഹായം നല്‍കി അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമായി കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു. സിജിയുടെ രണ്ടാമത്തെ പ്രസവമാണ്.
Post a Comment
0 Comments