Type Here to Get Search Results !

Bottom Ad

കോവിഡ് ആരോഗ്യ പ്രവര്‍ത്തകര്‍ താമസിക്കുന്ന നഗരത്തിലെ ഹോട്ടലില്‍ കൊലക്കേസ് പ്രതിയുടെ ഭീകരതാണ്ഡവം: പ്രതി അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രതിരോധത്തിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോഗ്യപ്രവര്‍ത്തകര്‍ താമസിക്കുന്ന നഗരത്തിലെ ഹോട്ടലില്‍ കൊലക്കേസ് പ്രതിയായ യുവാവിന്റെ ഭീകരതാണ്ഡവം. പുതിയ ബസ്റ്റാന്റിലെ സിറ്റി ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെ രണ്ടുമുണിയോടെയാണ് സംഭവം. സംഭവത്തില്‍ ആബിദ് വധശ്രമമുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ ബട്ടംപാറയിലെ മഹേഷിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. 

പുലര്‍ച്ചെ ഹോട്ടലിലെത്തിയ മഹേഷ് റിസപ്ഷനില്‍ നിന്നും റൂം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമെ റൂം നല്‍കാവൂ എന്ന് റിസപ്ഷനില്‍ നിന്നും പറഞ്ഞതോടെ മഹേഷ് അക്രമാസ്‌ക്തമായി. തുടര്‍ന്ന് റിസപ്ഷനില്‍ കയറി ഒരു മുറിയുടെ താക്കോല്‍ കൈക്കലാക്കുകയും റൂമില്‍ കയറി കട്ടിലും മറ്റു ഫര്‍ണിച്ചറുകളും നശിപ്പിച്ചു. ജനല്‍ ഗ്ലാസുകളും എറിഞ്ഞുടച്ചു. 

വിവരമറിഞ്ഞെത്തിയ പോലീസിന് നേരെയും അതിക്രമം കാട്ടി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിഎ അബ്ദുല്‍ റഹീമിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനിടെ സിഐക്ക് നേരിയ പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പൊലീസെത്തി അക്രമിയെ കീഴ്‌പ്പെടുത്തുകയും പോലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

കോവിഡ് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോട്ടല്‍ കൂടിയാണിത്. ഇവിടെയാണ് അസമയത്തെത്തി വാതിലുകളില്‍ മുട്ടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. തളങ്കരയിലെ ആബിദ് എന്ന യുവാവിനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ മഹേഷ്. കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad