
ചട്ടഞ്ചാല്‍ (www.evisionnews.co): മുസ്ലിം ലീഗ് പതിനൊന്നാം വാര്‍ഡ് ബെണ്ടിച്ചാല്‍ കമ്മിറ്റി എല്ലാ വര്‍ഷവും നടത്തിവരുന്ന റംസാന്‍ റിലീഫ് ചെമ്മനാട് പഞ്ചായത്ത് ട്രഷറര്‍ ബികെ ഇബ്രാഹിം ഹാജി വാര്‍ഡ് പ്രസിഡന്റ് ബിയു അബ്ദുല്‍ റഹിമാന്‍ ഹാജിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, പ്രധാന ഭാരവാഹികളും വാര്‍ഡ് മെമ്പര്‍ കാലാഭവന്‍ രാജു എന്നിവര്‍ പങ്കെടുത്തു.
11-ാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും വാര്‍ഡിനെ തൊട്ടുകിടക്കുന്ന വീടുകളിലുമായി മൊത്തം 675 വീടുകളില്‍ കോഴി ഇറച്ചിയും 250 വീടുകളില്‍ ഭക്ഷണ കിറ്റും നല്‍കി.
Post a Comment
0 Comments