കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് കാഞ്ഞങ്ങാട് സ്വദേശി അബൂദാബിയില്‍ മരിച്ചു. അമ്പലത്തറ സ്വദേശി സി കുഞ്ഞാമു (53) ആണ് മരിച്ചത്. മൂന്നു ദിവസമായി മഫ്‌റഖ് ആശുപത്രിയില്‍ അതീവ ഗുരുതര നിലയിലായിരുന്നു. അബൂദാബിയില്‍ ഗ്രോസറി നടത്തുന്ന കുഞ്ഞാമു കടയുടെ രേഖകള്‍ പുതുക്കുന്നതിനായി രണ്ടു മാസം മുമ്പാണ് നാട്ടില്‍ നിന്നും അബൂബാദിയിലേക്ക് പോയത്. പരേതനായ മമ്മൂഞ്ഞിയുടെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ സീനത്ത്. മക്കള്‍: ഷഹര്‍ബാന, ശര്‍മില, ഷഹല (മൂവരും വിദ്യാര്‍ത്ഥികള്‍)
Post a Comment
0 Comments