വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയില്ല. ചരക്ക് വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്കു പോകുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കാണ് അനുമതിയുള്ളത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.
കോവിഡ് 19 ജാഗ്രത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചത്. ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് ഉണ്ടാകും. അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടവര്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നോ പോലീസില്‍ നിന്നോ പാസ് വാങ്ങി മാത്രമേ യാത്ര ചെയ്യാകൂ. കഴിഞ്ഞ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ ഭാഗമായി ഭൂരിഭാഗം പെട്രോള്‍ പമ്പുകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല.
Post a Comment
0 Comments