
കണ്ണൂര്‍ (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ ധര്‍മ്മടം സ്വദേശി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആസിയ (63) ആണ് മരിച്ചത്. കുറച്ച് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ ആറായി.
നേരത്തെ പക്ഷാഘാതം പിടിപ്പെട്ട് ചികിത്സയിലായിരുന്നു ആസിയ. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു. പക്ഷാഘാതമുള്ള ഇവര്‍ക്ക് ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെ നില വഷളാകുകയായിരുന്നു. ആസിയയുടെ കുടുംബത്തിലെ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു ആസിയയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാഡീസമ്പന്ധമായ അസുഖങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നു. ഏതാനം ആഴ്ചകള്‍ക്ക് മുമ്പ് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആസിയയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു.
Post a Comment
0 Comments