അബൂദാബി (www.evisionnews.co): അബൂദാബിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. കാഞ്ഞങ്ങാട് അതിഞ്ഞാല്‍ സ്വദേശിയും പൊയിനാച്ചി വടക്കേപറമ്പില്‍ താമസക്കാരനു
മായ ഇസ്ഹാഖ് (48) ആണ് മരിച്ചത്. അബൂദാബി നിയാസില്‍ അറബിയുടെ വീട്ടില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. അതിതനിടെ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പരേതരായ അബ്ദുല്‍ റഹ്മാന്‍ ഹാജി- സാറ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: ഇര്‍ഫാന്‍ (നാലാം ക്ലാസ് വിദ്യാര്‍ത്ഥി), ഇര്‍ഷാന (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി), ഇസാം (നാല് വയസ്). മുഹമ്മദലി അതിഞ്ഞാല്‍, സുഹറ ഉദുമ, റംല അതിഞ്ഞാല്‍ സഹോദരങ്ങളാണ്.
Post a Comment
0 Comments