Type Here to Get Search Results !

Bottom Ad

പ്രസവത്തിന് ശേഷം ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട് (www.evisionnews.co): കന്നിപ്രസവത്തെ തുടര്‍ന്ന് തളര്‍ന്ന് രണ്ടു മാസത്തോളമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. എക്കാല്‍ ദേവന്‍ പൊടിച്ചപാറയിലെ പരേതനായ ഗോപാലന്റെയും ജാനകിയുടേയും മകള്‍ നിഷ (33)യാണ് മരിച്ചത്. ഗള്‍ഫിലുള്ള പയ്യന്നൂര്‍ കൈതപ്പുറം സ്വദേശി അനില്‍ കുമാറിന്റെ ഭാര്യയാണ്. രണ്ട് മാസംമുമ്പ് നിഷ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടര്‍ന്ന് തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെയും പരിയാരത്തെയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിധീഷ് സഹോദരനാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad