കാസര്‍കോട് (www.evisionnews.co): ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് മറികടന്ന് അമിതവില ഈടാക്കിയ 44 കോഴി കടകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടേയും ജില്ലാ ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടറുടേയും റവന്യു ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ് ജില്ലയിലെ വിവിധ കോഴികടകളില്‍ നടത്തിയ പരിശോധനയില്‍ അമിത വില ഈടാക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ കടകള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കാനും ചുരുങ്ങിയത് 5000 രൂപ പിഴ ഈടാക്കാനും കലക്ടറേറ്റില്‍ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു.
Post a Comment
0 Comments