കാസര്‍കോട് (www.evisionnnews.co): കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സഹോദരങ്ങള്‍ ശ്വാസം മുട്ടിമരിച്ചു. പൈവളിക പഞ്ചായത്തിലെ സുബയ്യക്കട്ട മജിലാര്‍ ഹൗസിലെ നാരായണ(45), സഹോദരന്‍ ശങ്കര(35) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഇവരുടെ പറമ്പിലെ ആള്‍മറയില്ലാത്ത പഴയ കിണറിലാണ് പശുക്കുട്ടി വീണത്. രക്ഷപ്പെടുത്താന്‍ 30 അടിയോളം ആഴമുള്ള കിണറില്‍ നാരായണയാണ് ആദ്യം ഇറങ്ങിയത്. നാരായണന്‍ ശ്വാസം കിട്ടാതെ പിടയുന്നത് കണ്ട ശങ്കരനും രക്ഷപ്പെടുത്താന്‍ കിണറില്‍ ഇറങ്ങുകയായിരുന്നു.
സംഭവം നേരിട്ടുകണ്ട വീട്ടുകാരുടെ നിലവിളികേട്ട പരിസരവാസികള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഉപ്പളയില്‍ നിന്ന് ഫയര്‍ ഫോഴ്സ് ജീവനക്കാരെത്തി ഇരുവരേയും പുറത്തെടുത്തുവെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ഉപ്പള താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment
0 Comments