Type Here to Get Search Results !

Bottom Ad

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കയ്യംകൂടല്‍ അഹമ്മദലി നിര്യാതനായി


കുമ്പള: (ww.evisionnews.co) മുന്‍ കെപിസിസി മെമ്പറും ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന പുത്തിഗെയിലെ എഎ കയ്യംകൂടല്‍ എന്ന അഹമ്മദലി (73) നിര്യാതനായി. വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. തുളുനാട്ടില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന നേതാവായിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് ട്രഷററായും പ്രവര്‍ത്തിച്ചു. പുത്തിഗെ പഞ്ചായത്തംഗമായിരുന്നു. 

പുത്തിഗെ കാര്‍ഷിക സഹകരണ സംഘം പ്രസിഡന്റാണ്. പുത്തിഗെ ജമാ മസ്ജിദ് പ്രസിഡന്റാണ്. എ.കെ.ആന്റണി, എം.എം ഹസന്‍, കെ.പി.നൂറുദ്ദീന്‍, ഐ.രാമറൈ, എ.സി ഷന്മുഖദാസ്, കെ. കരുണാകരന്‍, മേലത്ത് നാരായണന്‍ നമ്പ്യാര്‍, പി. ഗംഗാധരന്‍ നായര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു. 

പഴയകാല ജന്മിയായിരുന്ന ഷെയ്ക്കലി- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന തെക്കില്‍. മക്കള്‍: റാസി, ഷാനിദ് (യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി), ശംഷീര്‍, ഷറിന്‍, റിസ് വാന്‍. അഫ്രീദ്. മരുമക്കള്‍: ഫാത്തിമ, മിര്‍ഷാന സന. ഡോ. ഹസീന റംഷീന. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല (മുന്‍ പുത്തിഗെ പഞ്ചായത്തംഗം), അബ്ദുല്‍ റഹ്മാന്‍, ആയിഷ, സുലൈഖ.

Post a Comment

0 Comments

Top Post Ad

Below Post Ad