Type Here to Get Search Results !

Bottom Ad

കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍: ഇന്ന് മാത്രം പത്ത് പോസിറ്റീവ് കേസുകള്‍

കേരളം (www.evisionnews.co): സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 10 പേരും കണ്ണൂരില്‍ നിന്നാണ്. ഇതോടെ കണ്ണൂരിലെ രോഗികളുടെ എണ്ണം 53ആയി. പാലക്കാട് നാലുപേര്‍ക്കും കാസര്‍കോട് മൂന്ന് പേര്‍ക്കും മലപ്പുറം, കൊല്ലം 1 വീതം ആള്‍ക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. 16 പേര്‍ക്ക് രോഗം ഭേദമായി. കണ്ണൂര്‍ ഏഴ്, കാസര്‍കോടും കോഴിക്കോടും നാല്, തിരുവനന്തപുരം മൂന്ന് എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.

പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചത് തമിഴ്‌നാട്ടില്‍ നിന്ന് വന്നവര്‍ക്കാണ് അതിനാല്‍ തന്നെ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത് 426 പേര്‍ക്കാണ്. 117 പേര്‍ നിലവില്‍ ചികിത്സയിലാണ്. നിലവില്‍ എറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണ് ഇവിടെ ഇത് വരെ രോഗം സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്, ഒരു വീട്ടില്‍ മാത്രം 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad