കാസര്‍കോട് (www.evisionnews.co): കാസര്‍കോടിന് ഇന്നും ആശ്വാസം. ഇന്ന് ജില്ലയില്‍ പോസിറ്റീവ് കേസുകളില്ല. അതേസമയം ജില്ലയിലെ രോഗികളുടെ എണ്ണം 27ആയി ചുരുങ്ങി. ഇന്ന് ജില്ലയില്‍ 19 പേരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തത്. ജനറല്‍ ആശുപത്രിയില്‍നിന്നും 15പേരും പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും 2 പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും രണ്ടു പേരുമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
വീടുകളില്‍ 4700 പേരും ആശുപത്രികളില്‍ 54 പേരുമാണ് നീരിക്ഷണത്തില്‍ ഉള്ളത്. 2495 സാംപിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇതില്‍369 സാംപിളുകളുടെ റിസള്‍ട്ട് ലഭ്യമാകേണ്ടതുണ്ട്.
ഇന്ന് പുതിയതായി ആറു പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇതുവരെ രോഗബാധസ്ഥിരീകരിച്ച 142 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. കമ്മ്യൂണിറ്റി സര്‍വ്വേ പ്രകാരം 1964വീടുകള്‍ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ സന്ദര്‍ശനം നടത്തുകയും 30 പേരെ സാമ്പിള്‍ ശേഖരണത്തിനായി റെഫര്‍ ചെയ്തു. ഇതില്‍ 11പേര്‍ പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കം ഉള്ളവരും 19പേര്‍ പോസിറ്റീവ് കേസുമായി സമ്പര്‍ക്കം ഇല്ലാത്തവരും ആണ്. നീരിക്ഷണത്തിലുള്ള440 പേര്‍ നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.

Post a Comment
0 Comments