Type Here to Get Search Results !

Bottom Ad

സ്പ്രിംഗ്‌ളര്‍ അഴിമതിക്കെതിരെ യൂത്ത് ലീഗ് നട്ടുച്ചപ്പന്തം


കാസര്‍കോട് (www.evisionnews.co): സ്പ്രിംഗ്‌ളര്‍ അഴിമതിയില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച് നിഷ്പക്ഷമായ അന്വേഷണത്തെ നേരിടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ പന്തംകൊളുത്തി പ്രതിഷേധം തെക്കില്‍ ശാഖയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബിര്‍ ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം പ്രസിഡന്റ് ആഷിഫ് മാളിക, ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍, ടിഡി ഖാദര്‍, ടിപി ഖമറുദ്ധീന്‍ സമരത്തില്‍ പങ്കാളികളായി. 

ഒറ്റുകാരന്‍ പിണറായി വിജയന്‍ രാജി വെക്കുക', 'സ്പ്രിംഗ്‌ളര്‍ അഴിമതി അന്വേഷിക്കുക' എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് സാമൂഹിക അകലം പാലിച്ചാണ് വേറിട്ടൊരു സമരം നടത്തിയത്. ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടന്നു. വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ്, ജില്ലാ ഭാരവാഹികളായ യൂസഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, എംഎ നജീബ്, അസീസ് കളത്തൂര്‍, നിഷാം പട്ടേല്‍, മണ്ഡലം പ്രസിഡന്റ്് സെക്രട്ടറിമാരായ സിദ്ധീഖ് സന്തോഷ് നഗര്‍, മുഖ്താര്‍, ആഷിഫ് മാളിക, വസിം പടന്നക്കാട്, സഹീദ് വലിയപറമ്പ്, ബിഎം മുസ്ലഫ, ഷാനവാസ് എംബി, ഹാരിസ് ബെദിര, നൗഷാദ് എന്‍പി, ടിഎസ് നജീബ് സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad