Type Here to Get Search Results !

Bottom Ad

600പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുന്ന ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് കാസര്‍കോട് സ്ഥാപിക്കും: ഫയാസ് കാപ്പില്‍


കാസര്‍കോട് (www.evisionnews.co): 600 പേര്‍ക്ക് നേരിട്ടും പ്രത്യക്ഷമായും പരോക്ഷമായും ആയിരത്തില്‍ കൂടുതല്‍ പേര്‍ക്ക് ജോലി സാധ്യതയുള്ള ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് കാസര്‍കോട് സീതാംഗോളിയില്‍ 2021 അവസാനത്തോടു കൂടി പ്രവര്‍ത്തനസജ്ജമാകു എന്ന് കാസര്‍കോട് ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് പാര്‍ട്ണര്‍ ഫയാസ് കാപ്പില്‍ പറഞ്ഞു. 

കേരളത്തിലെ ഫാഷന്‍ ഹബാണ് കാസര്‍കോട്. റെഡിമെയ്ഡ് മേഖലയിലും റെഡിമെയ്ഡ് മാനുഫാക്ചറിങ് മേഖലയിലും അനവധി കാസര്‍കോട്ടുകാര്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ പല ആള്‍ക്കാരും ഇന്ത്യയിലെ തന്നെ പേരുകേട്ട ബ്രാന്‍ഡുകളുടെ ഉടമകളുമാണ്. നിലവില്‍ ബാംഗ്ലൂരില്ലും തിരുപ്പൂരിലും എത്രയോ ഫാക്ടറികള്‍ നടത്തുന്ന കാസര്‍കോട്ടുകാര്‍ ഉണ്ട്. ഓരോ ഫാക്ടറികളിലും നൂറില്‍ കൂടുതല്‍ ജോലിക്കാരും ജോലി ചെയ്യുന്നുണ്ട്. പല ഫാക്ടറികളില്‍ നിന്നും അടിക്കുന്ന ഷര്‍ട്ടുകളും മറ്റും വിദേശരാജ്യങ്ങളിലേക്ക് കാസര്‍കോട് നിവാസികള്‍ കയറ്റുമതിയും ചെയ്യുന്നുമുണ്ട്. ഈ സാധ്യതകള്‍ ഒക്കെ കണ്ടറിഞ്ഞാണ് കാസര്‍കോട് ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് തുടങ്ങാന്‍ നമ്മള്‍ മുന്നോട്ടുവരുന്നത് ഫയാസ് കാപ്പില്‍ പറഞ്ഞു. 

സീതാംഗോളിയിലെ ആറു ഏക്കര്‍ സ്ഥലത്ത് സജ്ജമാക്കുന്ന ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ സ്വകാര്യമേഖലയിലെ 20-ഓളം ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കും സ്റ്റിച്ചിങ് എംബ്രോയ്ഡറിങ്ങ് വാഷിംഗ് സ്‌ക്രീന്‍ പ്രിന്റിംഗ് കട്ടിങ് എന്നിങ്ങനെ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ക്ക് ആവശ്യമായ എല്ലാ വന്‍കിട ഉപകരണങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ ആയിരിക്കും ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ ഉണ്ടാക്കുക നിലവില്‍ കാസര്‍ഗോട്ട് സ്റ്റിച്ച് ചെയ്ത് ഉണ്ടാക്കുന്ന ഷര്‍ട്ടുകള്‍ കെമിക്കല്‍ വാഷിങ്ങിനായി കണ്ണൂരിലെ കൂത്തുപറമ്പിനെയാണ് ആശ്രയിക്കുന്നത് കാസര്‍കോട് ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് വരുന്നതോടുകൂടി കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫാക്ടറികളും ഒരു കുടക്കീഴില്‍ ആകുകയും സൗത്ത് കനറ യുടെയും കണ്ണൂര്‍ മലപ്പുറം കോഴിക്കോട് എന്നി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പല വാര്‍ക്കുകളും ഇവിടെതെ കമ്പനിക്ക് ലഭിക്കുകയും ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad