Type Here to Get Search Results !

Bottom Ad

3.9ഏക്കര്‍ ഭൂമി നല്‍കും: എംഐസി കോമ്പൗണ്ടില്‍ തന്നെ ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റല്‍ ഉയരും


കാസര്‍കോട് (www.evisionnews.co): ടാറ്റ കമ്പനി നിര്‍മിക്കുന്ന ഹോസ്പിറ്റല്‍ കെട്ടിടം ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് കോമ്പൗണ്ടില്‍ തന്നെ ഉയരും. ആശുപത്രി നിര്‍മിക്കാന്‍ എംഐസിയുടെ 3.97 ഏക്കര്‍ ഭൂമി നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും എംഐസി ഭാരാവാഹികളുടെയും സംയുക്ത ചര്‍ച്ചയില്‍ ധാരണയായി. 

കഴിഞ്ഞ ദിവസമാണ് തെക്കില്‍ പാലത്തിന് സമീപത്തെ 15ഏക്കര്‍ റവന്യൂ ഭൂമിയില്‍ കെട്ടിട നിര്‍മാണം സാധ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എംഐസി അധികൃതരോട് ജില്ലാ ഭരണകൂടം ഭൂമി ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാണെന്ന് വ്യക്തമാക്കിയെങ്കിലും അതിന് മുമ്പെ കലക്ടറുടെ നേതൃത്വത്തില്‍ പണി തുടങ്ങുകയായിരുന്നു. 

എന്നാല്‍ ട്രസ്റ്റിന്റെ പേരിലുള്ള ഭൂമിയാണെന്നും ചര്‍ച്ച പൂര്‍ത്തികരിക്കുന്നത് വരെ പ്രവൃത്തി നിര്‍ത്തിവെക്കണെന്നും എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖേനെ എംഐസി ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്്മാന്‍ മൗലവി ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് അടിയന്തിരമായി യോഗം വിളിച്ചുചേര്‍ക്കുകയും സ്ഥലം വിട്ടുനല്‍കാന്‍ സ്ഥാപന മേധാവികള്‍ സമ്മതിക്കുകയായിരുന്നു. കാസര്‍കോട് ആര്‍ഡിഒ, ഡെപ്യൂട്ടി കലക്ടര്‍, തഹല്‍സിദാര്‍ എന്നിവര്‍ ജില്ലാ കലക്ടറുടെ പ്രതിനിധികളായും എംഐസി പ്രതിനിധികളായി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി, സെക്രട്ടറിമാരായ ടി.ഡി. കബീര്‍, ജലീല്‍ കടവത്ത്, ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.




Post a Comment

0 Comments

Top Post Ad

Below Post Ad