Type Here to Get Search Results !

Bottom Ad

ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു: രാജ്യത്ത് കോവിഡ് മരണം 186 ആയി


ദേശീയം (www.evisionnews.co): ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. 62 കാരനായ ഡോക്ടര്‍ ശത്രുഘന്‍ പുഞ്ച്വനിയാണ് മരിച്ചത്. ഇന്‍ഡോര്‍ അര്‍ബിന്‍ദോ ആശുപത്രിയിലെ ഡോക്ടറായിരുന്നു ഇദ്ദേഹം. ഡോക്ടര്‍ കോവിഡ് രോഗികളെ ചികില്‍സിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ബാധിതനായി ഇന്ത്യയില്‍ മരിക്കുന്ന ആദ്യത്തെ ഡോക്ടറാണ് ഡോ. ശത്രുഘ്‌നന്‍.

ഇതോടെ രാജ്യത്ത് കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 186 ആയി. 5800ല്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 166 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേര്‍ മരിച്ചെന്നും 530 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജമ്മു കശ്മീര്‍, പഞ്ചാബ്, ഡല്‍ഹി, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത്, പഞ്ചാബ്, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 21 ആയി. ആശുപത്രിയിലെ 45 തൊഴിലാളികള്‍ നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ ഡോക്ടര്‍മാരെ ആക്ഷേപിച്ച 44 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad