Type Here to Get Search Results !

Bottom Ad

ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്റര്‍ കാസര്‍കോട് പ്രവര്‍ത്തനം ആരംഭിക്കും: മുഹമ്മദ് മദനി


കാസര്‍കോട് (www.evisionnews.co): ഇന്ത്യയിലെ വന്‍കിട നഗരങ്ങളിലെ ഷോപ്പിംഗ് സെന്ററുകളെ കിടപിടിക്കുന്ന തരത്തിലുള്ള അതിവിപുലമായ സേവനങ്ങളും അതിവിശാലമായ സൗകര്യങ്ങളോടും കൂടിയ ഷോപ്പിംഗ് സെന്റര്‍ കാസര്‍കോട് ജില്ലയിലേക്ക് വരുന്നു. ശോപ്രിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ശോപ്രിക്‌സ് സൂപ്പര്‍ സെന്റര്‍ കാഞ്ഞങ്ങാടും കാസര്‍കോടും വരാന്‍ പോകുന്നത്. 

നിലവില്‍ പയ്യന്നൂരിലും തളിപ്പറമ്പിലും സുല്‍ത്താന്‍ ബത്തേരിയിലും ശോപ്രിക്‌സ് സൂപ്പര്‍ സെന്ററുകള്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കാഞ്ഞങ്ങാട് ശോപ്രിക്‌സ് സൂപ്പര്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. കോവിഡ് 19 നിയന്ത്രണങ്ങള്‍ക്ക് ശേഷം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് കോ-ചെയര്‍മാന്‍ മുഹമ്മദ് മദനി ഇ വിഷനോട് പറഞ്ഞു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന്റെ അടുത്താണ് ശോപ്രിക്‌സ് സൂപ്പര്‍ സെന്റര്‍ വരുന്നത്.

ജില്ലയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ കാസര്‍ഗോട് നഗരത്തില്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് ശോപ്രിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മുന്നോട്ടു പോവുന്നത്. ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന ശോപ്രിക്‌സ് സൂപ്പര്‍ സെന്റര്‍ 250ഓളം ആളുകള്‍ക്ക് നേരിട്ട് ജോലി നല്‍കും. ഹൈപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി, ഹോം അപ്ലയന്‍സസ്, ഫുഡ് കോര്‍ണ്ണര്‍, ഗെയിസ്, എന്റര്‍ട്ടെയിന്മെന്റ്‌സ്, ഓണ്‍ ലൈന്‍ ഡെലിവറി തുടങ്ങി എല്ലാം ഒറ്റക്കുടക്കീഴില്‍ ലഭിക്കുന്ന ഏറ്റവും മെച്ചപ്പെട്ട ഷോപ്പിംഗ് എക്‌സ്പീരിയന്‍സാണ് തങ്ങള്‍ നല്‍കാനുദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിവിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഉണ്ടാകും. കാസര്‍കോട് പുതിയ ബസ്റ്റാന്റില്‍ സുല്‍ത്താന്‍ ഗോള്‍ഡിന് സമീപം ലത്തീഫ് ഉപ്പള, യുകെ യുസഫ് കരീം കോളിയാട്, മഹമൂദ് കാഞ്ഞങ്ങാട് തുടങ്ങിയവരുടെ പങ്കാളിത്തത്തില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് ഷോപ്രീക് പ്രവര്‍ത്തനമാരംഭിക്കുക.




Post a Comment

0 Comments

Top Post Ad

Below Post Ad