Type Here to Get Search Results !

Bottom Ad

കാസര്‍കോട് കോവിഡ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥന് നായയുടെ കടിയേറ്റു

കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നായയുടെ കടിയേറ്റു. ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നീലേശ്വരം സ്വദേശി എം രജികുമാറി(40) നാണ് നായയുടെ കടിയേറ്റത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെ ഉദുമ നാലാംവാതുക്കല്‍ കൊങ്ങിണിയം വളപ്പ് എന്ന സ്ഥലത്ത് വെച്ചാണ് നായ ആക്രമിച്ചത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഭവന സന്ദര്‍ശന വേളയില്‍ ഐസൊലേഷനില്‍ കഴിയുന്നയാളെ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. നായ കുരച്ചു ചാടി ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ഓടുന്നതിനിടെ വീണ് കൈക്കും മറ്റും സാരമായി പരിക്കേറ്റു.

Post a Comment

0 Comments

Top Post Ad

Below Post Ad