ദേശീയം (www.evisionnews.co): കൊറോണ വ്യാപനം ചെറുക്കാനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. രാജ്യത്ത് മരണനിരക്ക് കൂടുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന് 20 സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഇന്ന് കൂടിക്കാഴ്ച നടത്തുണ്ട്. യോഗത്തിന് ശേഷം നിയന്ത്രണങ്ങള്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
രോഗബാധ കുറഞ്ഞ ഇടങ്ങളില്‍ ഇളവ് നല്‍കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കും. ട്രെയിന്‍, വിമാന സര്‍വീസുകള്‍ തത്കാലം തുടങ്ങാനാവില്ലെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 7,400 ആയി വര്‍ദ്ധിക്കുകയും മരണം 240 ആവുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന ആവശ്യം ശക്തമാകുന്നത്.

Post a Comment
0 Comments