കാസര്‍കോട് (www.evisionnews.co): കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. നാലു ദിവസത്തിനിടെ കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ചയും തിങ്കളാഴ്ചയും കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്തതും കാസര്‍കോട് രോഗവ്യാപനത്തിന്റെ തോത് ഗണ്യമായി കുറയുന്നതായാണ് വിലയരുത്തപ്പെടുന്നത്.
ഇന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നുപേര്‍ക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കും ഇന്ന് രോഗം ഭേദമായി കോവിഡ് 19 നെഗറ്റീവായി. കഴിഞ്ഞ ഒരാഴ്ചക്കകം 77പേര്‍ക്കാണ് രോഗം ഭേദമായത്.
Post a Comment
0 Comments