കാസര്‍കോട് (www.evisionnews.co): ചെര്‍ക്കള നെല്ലിക്കട്ടയില്‍ തീ പൊള്ളലേറ്റ് മൂന്നു കുട്ടികള്‍ക്ക് ഗുരുതരം. ചെര്‍ക്കള നെല്ലിക്കട്ടയിലെ താജുദ്ദീന്റെ മക്കളായ മുഹമ്മദ് അസര്‍ (13), ഫാത്തിമ (ഏഴ്), അബ്ദുല്ല (ഒമ്പത്) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. വീടിന് സമീപത്തെ മഴക്കുഴിയില്‍ ഉണക്ക പുല്ല് കത്തിച്ച് കളിക്കുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. ഫാത്തിമ എന്ന കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ മൂവരെയും ചെങ്കളയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
Post a Comment
0 Comments