Type Here to Get Search Results !

Bottom Ad

കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി: ഇളവുകള്‍ എപ്രില്‍ 20 മുതല്‍

ദേശീയം (www.evisionnews.co): രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. പൊതുഗതാഗതത്തില്‍ ഒരു കാരണവശാലും ഇളവുകള്‍ ഉണ്ടാകില്ല. മതപരമായ ചടങ്ങുകളടക്കം ഒരു പൊതുപരിപാടികളും അനുവദിക്കില്ല. സംസ്‌കാരച്ചടങ്ങുകളില്‍ ഇരുപത് പേരില്‍ കൂടുതല്‍ അനുവദിക്കില്ല. അവശ്യസര്‍വീസുകള്‍ക്കല്ലാതെ ഉള്ള വ്യവസായമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഇളവുകളില്ല.

വിദ്യാഭ്യാസസ്ഥാപനങ്ങളോ കോച്ചിംഗ് കേന്ദ്രങ്ങളോ ഒരു കാരണവശാലും തുറക്കരുത്. ആരാധനാലയങ്ങളും തുറക്കാന്‍ പാടില്ല. മത, രാഷ്ട്രീയ, സാമൂഹിക, കായിക, വിനോദ, വിജ്ഞാന, സാംസ്‌കാരിക, മത പരിപാടികളൊന്നും പാടില്ല. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായ ആളുകള്‍ നിശ്ചിത പരിശോധനകള്‍ക്ക് ശേഷം മാത്രമേ പുറത്തിറങ്ങാവൂ. അതും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച ശേഷം. അതല്ലെങ്കില്‍ പൊതുജനാരോഗ്യനിയമപ്രകാരം കേസെടുക്കും. അതേസമയം ഹോട്ട്‌സ്‌പോട്ടായി തിരിച്ച പ്രദേശങ്ങളിലൊന്നും ഇളവുകള്‍ ബാധകമല്ല.

സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം. രാജ്യത്തുടനീളം കൊറിയര്‍ സര്‍വീസുകളും ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. റോഡ് നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി.

-ചരക്ക് ഗതാഗതം അനുവദിക്കും
-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും
-തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി
-കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും
-വ്യോമ റെയില്‍ വാഹന ഗതാഗതം മെയ് മൂന്നു വരെ പുനരാരംഭിക്കില്ല
-അവശ്യ വസ്തുക്കള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും
-വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും
-പൊതു ആരാധന നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം




Post a Comment

0 Comments

Top Post Ad

Below Post Ad