Type Here to Get Search Results !

Bottom Ad

ഹോട്ട്സ്പോട്ടുകളില്‍ നിന്നുള്ളവര്‍ ഏത് രോഗത്തിന് ചികിത്സ തേടിയെത്തിയാലും കോവിഡ് പരിശോധിക്കും


കൊച്ചി (www.evisionnews.co): കോവിഡിനെ പ്രതിരോധിക്കാന്‍ പരിശോധന കര്‍ശനമാക്കി കേരളം. ഹോട്ട്സ്പോട്ട് മേഖലകളില്‍ നിന്നുള്ളവര്‍ ഏത് രോഗത്തിന് ചികിത്സ തേടിയാലും കോവിഡ് പരിശോധന നടത്താനാണ് തീരുമാനമായത്. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരിലും പരിശോധന നടത്തുന്നത് കൂടുതല്‍ ഫലപ്രദമാകും.

കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളെയാണ് സംസ്ഥാനത്ത് കോവിഡ് ഹോട്ട്സ്പോട്ട് ആക്കി മാറ്റിയിട്ടുള്ളത്. ഈ സ്ഥലങ്ങളില്‍ സമ്പര്‍ക്കം മൂലവും രോഗം പടരാന്‍ സാധ്യത കൂടുതലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്പോട്ട് മേഖലകളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്. അതേസമയം ഹോട്ട്സ്പോട്ടുകളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പരിശോധിക്കുന്നതിലൂടെ സമൂഹവ്യാപനമുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ സാധിക്കുമെന്നും വിദഗ്ദ സമിതി അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad