Type Here to Get Search Results !

Bottom Ad

ഇത് കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിലെ സ്ഥിരം കാഴ്ചയാണ്...


കാസര്‍കോട് (www.evisionnews.co): ബദിയടുക്ക ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജ് കോവിഡ് ആസ്പത്രിയായി പ്രവര്‍ത്തന മരംഭിച്ചത് മുതല്‍ അവിടത്തെ രോഗികള്‍, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ 180 പേര്‍ക്ക് ഭക്ഷണമൊരുക്കുന്ന തിരക്കിലാണിവര്‍. നെയ്‌ച്ചോറ്, ചിക്കന്‍ കറി, ചിക്കന്‍ ബിരിയാണി തുടങ്ങിയ വിഭവ സമൃദ്ധമായ ഭക്ഷണമാണ് നാട്ടുകാരുടെ കമ്മ്യൂണിറ്റി കിച്ചണില്‍ ദിനേന ഒരുക്കുന്നത്.

മുസ്്‌ലിം ലീഗ് നേതാവും മെഡിക്കല്‍ കോളജ് സമര സമിതി ചെയര്‍മാനുമായ മാഹിന്‍ കേളോട്ടിന്റെ നേതൃത്വത്തില്‍ എച്ച്ആര്‍എം, കെഎംസിസി തുടങ്ങിയ സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഭക്ഷണമൊരുക്കുന്നത്. ഭക്ഷണത്തിന് പുറമേ രോഗിയുടെ ദൈനംദിന കാര്യങ്ങള്‍ കൗണ്‍സിലിംഗ്, അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കുന്ന ഇതേ ടീമാണ്. 

ഓരോ രോഗിയും തികഞ്ഞ ആത്മവിശ്വാസോത്തോടെയും സന്തോഷത്തോടെയുമാണ് ആശുപത്രി വിടുന്നത്. പുറത്തിറങ്ങുന്ന രോഗിക്ക് വര്‍ണ്ണശബളമായ യാത്രയയപ്പും നാട്ടുകാരുടെ വക അവര്‍ക്കൊരു സമ്മാനവും നല്‍കും. രോഗികള്‍ക്ക് മാത്രമല്ല, ഡോക്ടര്‍മാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരുടെ കാര്യത്തിലും ഇവര്‍ക്ക് ശ്രദ്ധയും കരുതലമുണ്ട്.

കഴിഞ്ഞ എട്ടുവര്‍ഷമായി മെഡിക്കല്‍ യാതിര്‍ത്ഥ്യമാക്കാനുള്ള പേരാട്ടത്തിലായിരുന്നു മാഹിന്‍ കേളോട്ട്. ഇപ്പോഴും രോഗികള്‍ക്കും മെഡിക്കല്‍ കോളജിനും വേണ്ടി ഓടിനടക്കുന്ന മാഹിനെ കുറിച്ച് പറയാന്‍ നാട്ടുകാര്‍ക്ക് ഏറെയുണ്ട്.







Post a Comment

0 Comments

Top Post Ad

Below Post Ad