Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ ക്രിമിനല്‍ അഭിഭാഷകന്‍ ആദൂരിലെ എഎം അഷ്‌റഫ് ഹൃദയാഘാതംമൂലം മരിച്ചു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് കോടതിയിലെ ക്രിമിനല്‍ അഭിഭാഷകനായ എഎം അഷ്‌റഫ് ആദൂര്‍ (45) ഹൃദയാഘാതംമൂലം മരിച്ചു. ആദൂര്‍ മഞ്ഞവളപ്പിലെ പരേതരായ പുള്ളി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകനാണ്. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വിദ്യാനഗര്‍ പടുവടുക്കം ആദായനികുതി ഓഫീസിന് സമീപമാണ് താമസം. 

വ്യാഴാഴ്ച രാത്രി മൂത്രാശയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30ന് ആസ്പത്രിയില്‍ നെഞ്ചു വേദനയെ തുര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ജമീല (പൈവളിഗെ). മക്കള്‍: എഎം ഫാത്തിമ (ആറാംതരം വിദ്യാര്‍ത്ഥിനി, കോപ്പ തന്‍ബിഹുല്‍ ഇസ്ലാം സെന്‍ട്രല്‍ സ്‌കൂള്‍), എ.എം ഖദീജ (എല്‍കെജി വിദ്യാര്‍ത്ഥിനി, തന്‍ബിഹുല്‍ സെന്‍ട്രല്‍ സ്‌കൂള്‍, കോപ്പ), അബ്ദുള്ള (രണ്ട് വയസ്). സഹോദരങ്ങള്‍: എഎം ഷാഫി (ആദൂര്‍), കുഞ്ഞിമായിന്‍ കുട്ടി (ചെര്‍ളടുക്കം), റസാഖ് (ഗള്‍ഫ്), ബീഫാത്തിമ (പടിഞ്ഞാര്‍മൂല), സാറ(ചേരൂര്‍), പരേതനായ അബ്ദുള്ള.

Post a Comment

0 Comments

Top Post Ad

Below Post Ad