കേരളം (www.evisionnews.co): സംസ്ഥാനത്ത് റെഡ് സോണായി പ്രഖ്യാപിച്ച കണ്ണൂരിലെ നിയന്ത്രണങ്ങള്‍ വകവെയ്ക്കാതെ ജനങ്ങള്‍ റോഡിലിറങ്ങുന്നു. കണ്ണൂര്‍ താണെ- താഴെ ചൊവ്വ ഭാഗത്ത് രണ്ട് കിലോമീറ്ററോളം വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ട കാഴ്ചയാണ് ഇന്ന് രാവിലെ മുതലുണ്ടായത്. രാവിലെ ഏഴു മണി മുതലാണ് തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയത്.
ഇനി നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ഐജി മുന്നറിയിപ്പ് നല്‍കി. രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ഒന്നാമത് കണ്ണൂര്‍ ജില്ലയാണ്. ഉത്തരമേഖല ഐജിയുടെ മേല്‍നോട്ടത്തിലാകും ജില്ലയില്‍ പോലീസിന്റെ നടപടികള്‍. ഗ്രാമപ്രദേശങ്ങളിലടക്കം പരിശോധനകള്‍ ശക്തമാക്കും. ലോക്ക് ഡൗണില്‍ ഇളവ് എന്ന വാര്‍ത്തകള്‍ ജനങ്ങള്‍ തെറ്റിദ്ധരിച്ചതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഇത്തരത്തില്‍ പുറത്തിറങ്ങിയതെന്ന് മന്ത്രി ഇപി ജയരാജന്‍ പ്രതികരിച്ചു.

Post a Comment
0 Comments