കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് കുമ്പള മജീര്‍പള്ള സ്വദേശി ദുബൈയില്‍ മരിച്ചു. മിയാപദവിന് സമീപം മജിര്‍പള്ളയിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഹമീദ് ബാവാരിക്കല്ലാ (34)ണ് ദുബൈയിലെ ആശുപത്രിയില്‍ മരിച്ചത്.
ഇരുപത് ദിവസം മുമ്പാണ് ഹമീദിനെ പനി ബാധിച്ച് ആശുപത്രിയിലെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പരേതനായ ഇബ്രാഹിമിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഷാക്കിറ. അബ്ദുല്‍ അമീന്‍, ഫാത്തിമ, അബ്ദുല്‍ അമ്രൂസ് മക്കളാണ്.
തിങ്കളാഴ്ച ദുബൈയില്‍ രണ്ടു മലയാളികള്‍ മരിച്ചിരുന്നു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറിശ്ശി സ്വദേശി കബീര്‍ (47), പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി സക്കറിയ തടത്തില്‍ വിളയില്‍ മനോജ് (51) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്.

Post a Comment
0 Comments