Type Here to Get Search Results !

Bottom Ad

സിമന്റ് കൂട്ടുകളില്‍ വിരിയുന്ന അത്യപൂര്‍വ ശില്‍പങ്ങള്‍


കാസര്‍കോട് (www.evisionnews.co): കൊറോണക്കാലത്ത് മനസിലെ ഭാവനകള്‍ക്ക് നിറംപിടിപ്പിക്കുകയാണ് മടിക്കൈ കാഞ്ഞിരപ്പൊയില്‍ ഹൈസ്‌ക്കൂള്‍ അധ്യാപകന്‍ കെവി രാജേഷ്. സിമെന്റ്, കല്ല്, കമ്പി തെര്‍മോക്കോള്‍ കൊണ്ട് ഇരിപ്പിടം, മരങ്ങള്‍, മേശ, കലാമിന്റെ ശില്‍പ്പം, ചെണ്ട, തിമില, പുസ്തകം, പേന ,മുഷ്ടി തുടങ്ങി മനോഹരമായ നിരവധി സാംസ്‌കാരിക ശില്‍പ്പങ്ങള്‍ തീര്‍ക്കുന്ന രാജേഷ് മികച്ച വാദ്യകലാകാരന്‍ കൂടിയാണ്. 

മടിക്കൈ- കക്കാട്ടുള്ള സ്വന്തം വീട്ടുമുറ്റം വര്‍ണാഭമായ ശില്‍പ്പങ്ങള്‍ കൊണ്ടലങ്കരിച്ച കൊച്ചു പൂങ്കാവനമാക്കി മാറ്റാനുള്ള തീവ്രയത്‌നത്തിലാണ് ഈ കൊച്ചു കുടുംബം. സംസ്ഥാന റിസോസ് പേഴ്‌സണും സംഘടനാ പ്രവര്‍ത്തകനും, കഥാകാരനുമായ രാജേഷിന് പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭാര്യ റീജ, മക്കളായ ദേവികരാജ്, ദേവരാജ് എന്നിവരുടെ പൂര്‍ണ്ണ സഹകരണമുണ്ട്. അച്ഛന്റ ബേഡ്ജ് ,പുസ്തക ശേഖരങ്ങളില്‍ മക്കളാണ് കൂട്ടാളികള്‍. 

ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന അസി.സെക്രട്ടറി ,വാദ്യ കേരളം സാംസ്‌കാരിക മാസികയുടെ എഡിറ്റര്‍ ഹൊസ്ദുര്‍ഗ്ഗ് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണ സംഘം ഡയരക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു.പ്രത്യേക വിഷയത്തില്‍ പിഎച്ച്ഡി ഗവേഷണം നടത്തിവരുന്ന നാട്ടുകാരുടെ സ്വന്തം രാജു മാഷിന് ലോക്ക്ഡൗണ്‍ കാലം മടി പിടിച്ചിരിക്കാനുള്ളതല്ല എന്നു തെളിയിക്കാന്‍ വീട്ടുപറമ്പിലെ പച്ചക്കറി കൃഷിയുമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad