Type Here to Get Search Results !

Bottom Ad

ക്ഷേമ പെന്‍ഷന്‍ ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ സമയം നീട്ടി നല്‍കണം: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): ക്ഷേമ പെന്‍ഷന്‍ ബാങ്കുകളില്‍ നിന്നും പിന്‍വലിക്കേണ്ട സമയ പരിധി നീട്ടണമെന്ന് യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

പിന്‍വലിക്കേണ്ട രണ്ടു ദിവസത്തിനകം അവസാനിക്കുമെന്ന് ബാങ്കുകളില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നതിനാല്‍ അര്‍ഹരായവര്‍ പരിഭ്രാന്തിയിലാണ്. കാസര്‍കോട് മണ്ഡലം പരിധിയില്‍ ക്ഷേമ പെന്‍ഷന്‍ ബാങ്കുകളില്‍ പോയി എടുക്കേണ്ടവര്‍ക്ക് പാസ് ഇല്ലാത്തതിനാല്‍ പോലിസിന്റെ പീഡനം കാരണം പോവാനും സാധ്യമാകുന്നില്ല.

കൂടാതെ ക്ഷേമ പെന്‍ഷന്‍ അര്‍ഹതയുള്ളവരില്‍ പലരും ബന്ധുവീടുകളിലേക്ക് താമസം മാറിയതിനാല്‍ അവര്‍ക്ക് ബാങ്കുകളില്‍ എത്താനും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ബാങ്കുകളില്‍ നിന്നും പെന്‍ഷന്‍ തുക പിന്‍വലിക്കേണ്ട സമയ പരിധി നീട്ടി കൊടുക്കണമെന്നും പാസുളള വോളന്റിയര്‍മാരുടെ കൈവശം പെന്‍ഷന്‍ തുക ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹാരിസ് ബെദിര കത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad