കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് നേതാവും മെഡിക്കല്‍ കോളജ് സമരസമിതി ചെയര്‍മാനുമായ മാഹിന്‍ കേളോട്ടിനെതിരെ കേസെടുത്തു. സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുബൈറിന്റെ പരാതിയിലാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.
എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരതമാണെന്നും ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിട്ടില്ലെന്നും മാഹിന്‍ കേളോട്ട് പറഞ്ഞു. മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഇടപെടുന്നതിലുള്ള വിരോധമാണ് കേസിന് പിന്നില്‍. സര്‍ക്കാറിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ എടുക്കുന്ന സര്‍ക്കാറിന്റെ ഫാഷിസ്റ്റ് നടപടിയുടെ ഭാഗമാണ് കേസെന്നും കേളോട്ട് പറഞ്ഞു.

Post a Comment
0 Comments