Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഡയാലിസിസ് സംവിധാനത്തിന് തുടക്കമായി: അവശ്യമരുന്ന് വിതരണവും തുടങ്ങി

കാസര്‍കോട് (www.evisionnews.co): കര്‍ണാടക സര്‍ക്കാര്‍ മംഗളൂരു- തലപ്പാടി അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ വൃക്ക രോഗികള്‍ക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഡയാലിസിസ് സംവിധാനത്തിന് തുടക്കമായി. നിലവില്‍ തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിലും ചെറുവത്തൂര്‍ റൈറ്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയാലിസിസ് സെന്ററിലുമാണ് ഡയാലിസിസ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹെപ്പറ്റൈറ്റിസ് പോസിറ്റീവുള്ള കേസുകള്‍ക്ക് കാസര്‍കോട് കിംസ് ആശുപത്രിയില്‍ സൗകര്യമൊരുക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ അറിയിച്ചു.

മംഗലാപുരത്ത് ചികിത്സ നടത്തിയിരുന്ന രോഗികള്‍ക്ക് മരുന്ന് ലഭിക്കാത്തതിനെ തുടര്‍ന്നുള്ള പരാതികള്‍ പരിഹരിക്കാനും ജില്ലാ പഞ്ചായത്ത് സംവിധാനം ഒരുക്കിയതായി പ്രസിഡന്റ് അറിയിച്ചു. മംഗലാപുരത്ത് നിന്നും മരുന്നുകള്‍ ശേഖരിച്ച് ആഴ്ചയില്‍ ചൊവ്വ, ശനി ദിവസങ്ങളിലായി ജില്ലയിലെ മൂന്ന് ഡെലിവറി പോയിന്റുകളിലേക്ക് എത്തിക്കും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടിയാണ് മംഗലാപുരത്ത് കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുക. ആവശ്യക്കാര്‍ 7022605026, 9447287098 എന്നീ നമ്പറുകളിലേക്ക് ഡോക്ടറുടെ കുറിപ്പ് സഹിതം ആവശ്യമുള്ള മരുന്നുകള്‍ അറിയിക്കണം. ആവശ്യമെങ്കില്‍ കൂടുതല്‍ ഡെലിവറി പോയിന്റുകള്‍ ഒരുക്കുമെന്നും എ.ജി.സി. ബഷീര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad